വിമാനത്താവളആക്രമണത്തിന് പിന്നില്‍ പ്രഭാകരന്‍
കൊളംബോ: 14 വിമാനങ്ങള്‍ തകര്‍ത്ത ബണ്ഡാരനായകെ വിമാനത്താവളത്തിലെയും വ്യോമസേനാ കേന്ദ്രത്തിലെയും ആക്രമണത്തിന് പിന്നില്‍ എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍. ആക്രമണത്തിനുള്ള കരട് പദ്ധതി തയ്യാറാക്കിയതും ഒരോ ചെറിയ വിശദാംശങ്ങള്‍ തീരുമാനിക്കുകയും ചെയ്തത് പ്രഭാകരന്‍ തന്നെയായിരുന്നു എന്ന് പറയുന്നു.
ജൂലായ് 29 ഞായറാഴ്ച സണ്ടെ ലീഡര്‍ എന്ന പത്രത്തിലാണ് ഇതിന്റെ വിശദവിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. എല്‍ടിടിഇ ഇന്റലിജന്‍സ് ചീഫ് പൊട്ടു അമ്മനും ആക്രമണപദ്ധതി തയ്യാറാക്കാന്‍ ഉണ്ടായിരുന്നു.
ശ്രീലങ്കന്‍ സര്‍ക്കാരിന്റെ വ്യോമസേനാവിഭാഗം കൂടുതല്‍ ശക്തിപ്രാപിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്രയും മാരകമായ ആക്രമണം സംഘടിപ്പിക്കാന്‍ എല്‍ടിടിഇ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം തന്നെ ഈ ആക്രമണത്തിനുള്ള പദ്ധതി തയ്യാറാക്കിയിരുന്നതായും പറയുന്നു.












Click it and Unblock the Notifications