ജയലളിത കേന്ദ്രവുമായി ഏറ്റുമുട്ടലിന്
ചെന്നൈ: കരുണാനിധിയെ അറസ്റുചെയ്ത മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ കേന്ദ്രസര്‍വീസിലേക്കു വിളിക്കാനുള്ള കേന്ദ്രഉത്തരവ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത തള്ളി.
സംസ്ഥാനത്തിനോട് ആലോചിക്കാതെ പൊലീസുദ്യോഗസ്ഥനെ കേന്ദ്രസര്‍വീസിലേക്ക് വിളിക്കുന്നത് നിയമവിരുദ്ധമാണെന്നും ജയലളിത പറഞ്ഞു. കേന്ദ്രത്തിന്റെ ഈ നീക്കത്തിനു പിന്നില്‍ രാഷ്ട്രീയതാല്പര്യമാണെന്ന കാര്യം വളരെ വ്യക്തമാണെന്നും ജയലളിത പറഞ്ഞു.
കേന്ദ്രത്തിന് തല്ക്കാലം ഇക്കാര്യത്തിലുള്ള തന്റെ വിയോജിപ്പ് എഴുതിയറിയിക്കുമെന്നും ജയലളിത അറിയിച്ചു. സംസ്ഥാനത്തിന്റെ കൂടി ഏകാഭിപ്രായമില്ലാതെ സംസ്ഥാനസര്‍വീസിലെ പൊലീസുദ്യോഗസ്ഥനെ കേന്ദ്രസേവനത്തിന് വിളിക്കുന്നത് നിയമപരമായി ശരിയല്ലെന്ന് മുതിര്‍ന്ന നിയമവിദഗ്ധരും അഭിപ്രായപ്പെടുന്നു.












Click it and Unblock the Notifications