പള്ളിയിലൊളിച്ച ഭീകരരില്‍ രണ്ടുപേരെ വധിച്ചു
ഗെയ്ഗോണ്‍: കശ്മീര്‍ പള്ളിയില്‍ ഒളിച്ച രണ്ടു ഭീകരരില്‍ രണ്ടുപേരെ സൈനികര്‍ വധിച്ചു. സൈനികര്‍ പള്ളി വളഞ്ഞിരിക്കുകയാണ്. മറ്റു ഭീകരരെ വധിക്കാനുള്ള ശ്രമം സൈന്യം തുടരുകയാണ്. രണ്ടു ഭീകരര്‍ കൂടി പള്ളിയിലൊളിച്ചിരിക്കുന്നുവെന്നാണ് കരുതുന്നത്. ആകെ രണ്ടു ഭീകരര്‍ പള്ളിയിലൊളിച്ചിരിക്കുന്നു എന്നായിരുന്നു നേരത്തെ ലഭിച്ച റിപ്പോര്‍ട്ട്.
ഇപ്പോഴും സൈന്യവും ഭീകരരും തമ്മില്‍ വെടിവയ്പ് തുടരുകയാണ്. ജൂലായ് 30 തിങ്കളാഴ്ചയാണ് നാല് ഭീകരര്‍ ബുദ്ഗാം ജില്ലയിലെ ഗെയ്ഗോണ്‍ ഗ്രാമത്തിലുള്ള ഒരു മുസ്ലീം പള്ളിയില്‍ കയറിയൊളിച്ചതായി സൈന്യത്തിന് വിവരം ലഭിച്ചത്. ഉടനെ അതിര്‍ത്തി രക്ഷാസൈനികര്‍ പള്ളി വളഞ്ഞു.
ശ്രീനഗറില്‍ നിന്ന് 30 കിലോമീറ്റര്‍ മാത്രം അകലെയാണ് സയ്യിദ് മുഹമ്മദ് അലിയുടെ ഈ പള്ളി. അതിര്‍ത്തി രക്ഷാസേന പള്ളി വളഞ്ഞയുടന്‍ ഒളിച്ചിരുന്ന ഭീകരര്‍ പട്ടാളക്കാര്‍ക്കെതിരെ നിറയൊഴിക്കുകയായിരുന്നു.












Click it and Unblock the Notifications