മണിപ്പൂര്‍ നിയമസഭ പിരിച്ചുവിട്ടു
ദില്ലി: മണിപ്പൂരില്‍ നിയമസഭ പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്രം തീരുമാനിച്ചു. മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ജൂലായ് 30 തിങ്കളാഴ്ച ലോക്സഭ തീരുമാനിക്കും.
മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ് കോണ്‍ഗ്രസ്സിന്റെയും അഭിപ്രായം. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ നേരത്തെ രാജ്യസഭ തീരുമാനമെടുത്തിരുന്നു.
മെയ്മാസത്തിലാണ് മണിപ്പൂരില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടങ്ങിയത്. മണിപ്പൂരില്‍ സമതാപാര്‍ട്ടി നേതൃത്വത്തിലുള്ള മന്ത്രിസഭ കൂറുമാറ്റത്തെ തുടര്‍ന്ന് നിലംപതിച്ചതോടെയായിരുന്നു ഇത്.












Click it and Unblock the Notifications