കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാഗാലാന്റില്‍ സംഘര്‍ഷാവസ്ഥ

  • By Staff
Google Oneindia Malayalam News

കോഹിമ: നാഗാലാന്റില്‍ മാത്രമായി വെടിനിര്‍ത്തല്‍ പരിമിതപ്പെടുത്താനുള്ള കേന്ദ്രതീരുമാനത്തിനെതിരെ നാഗാലാന്റില്‍ സംഘര്‍ഷം പുകയുന്നു. കേന്ദ്രതീരുമാനത്തിനെതിരെ നാഗാലാന്റിലെ വിവിധ തീവ്രവാദി സംഘടനകള്‍ പരസ്യപ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.

വെടിനിര്‍ത്തല്‍ വ്യാപിപ്പിക്കുന്നതില്‍ കുറഞ്ഞ ഒരു തീരുമാനത്തോടും തങ്ങള്‍ക്ക് യോജിപ്പില്ലെന്ന് എന്‍എസ്സിഎന്‍(ഐഎം) അറിയിച്ചു. കേന്ദ്രപ്രതിനിധി കെ. പത്മനാഭയ്യയുമായി നടന്ന യോഗത്തില്‍ യാതൊന്നും തീരുമാനിക്കപ്പെട്ടിരുന്നില്ലെന്ന് എന്‍എസ്സിഎന്‍(ഐഎം) ചെയര്‍മാന്‍ ഐസക് ചിസി സ്വു പറഞ്ഞു.

നാഗാലാന്റില്‍ മാത്രമായി വെടിനിര്‍ത്തല്‍ ഒതുക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം സ്വീകാര്യമല്ലെന്ന് എന്‍എസ്സിഎന്‍(ഐഎം) ജനറല്‍ സെക്രട്ടറി മുയ്വയും പറഞ്ഞു. മണിപ്പൂരിലെ അഞ്ച് നാഗാ സംഘടനകളും നാഗാസ്റുഡന്‍സ് ഫെഡറേഷനും കേന്ദ്രതീരുമാനത്തിനെതിരെ പോരാട്ടം തുടങ്ങാന്‍ തീരുമാനിച്ചുകഴിഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X