കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫൂലന്‍വധം: മൂന്നു പേര്‍ കൂടി കീഴടങ്ങി

  • By Staff
Google Oneindia Malayalam News

ഗെയ്ഗോണ്‍: കശ്മീര്‍ പള്ളിയില്‍ ഒളിച്ച നാലു ഭീകരരില്‍ രണ്ടുപേരെ സൈനികര്‍ വധിച്ചു. സൈനികര്‍ പള്ളി വളഞ്ഞിരിക്കുകയാണ്. മറ്റു ഭീകരരെ വധിക്കാനുള്ള ശ്രമം സൈന്യം തുടരുകയാണ്. രണ്ടു ഭീകരര്‍ കൂടി പള്ളിയിലൊളിച്ചിരിക്കുന്നുവെന്നാണ് കരുതുന്നത്. ആകെ രണ്ടു ഭീകരര്‍ പള്ളിയിലൊളിച്ചിരിക്കുന്നു എന്നായിരുന്നു നേരത്തെ ലഭിച്ച റിപ്പോര്‍ട്ട്.

ഈ മൂന്നു പേരില്‍ ശേഖര്‍ സിംഗ് എന്നയാല്‍ ഷേര്‍സിംഗ് റാണയുടെ അയല്‍വാസിയാണ്. ഇദ്ദേഹം റാണയുടെയും ഉമ കശ്യപിന്റെയും കൂടെ ഗൂഡാലോചനയില്‍ പങ്കാളിയായിരുന്നെന്നും പിന്നീട് ഫൂലനെ വധിക്കാന്‍ ഇവരോടൊപ്പം ദില്ലിയില്‍ എത്തിയിരുന്നുവെന്നും കരുതുന്നു. ഫൂലന്‍ദേവിയെ വധിച്ചതിനു ശേഷം അക്രമികള്‍ രക്ഷപ്പെട്ട കാര്‍ ഓടിച്ചിരുന്നത് ശേഖര്‍ സിംഗായിരുന്നുവെന്നും കരുതുന്നു.

ശേഖര്‍ സിംഗിനു പുറമെ രവീന്ദര്‍ എന്നു വിളിക്കുന്ന രജീന്ദര്‍ , രജ്ബീര്‍ എന്നിവരും കീഴടങ്ങി. തിങ്കളാഴ്ച തന്നെ ഇവരെ ചോദ്യം ചെയ്യാനായി ദില്ലിയിലേക്ക് കൊണ്ടുവരും. അതേസമയം പ്രധാനപ്രതിയായ ഷേര്‍സിംഗ് റാണയെ കൂടുതല്‍ അന്വേഷണങ്ങളുടെ ഭാഗമായി തിങ്കളാഴ്ച വീണ്ടും ഉത്തരാഞ്ചലില്‍ കൊണ്ടുപോകും. ഞായറാഴ്ച കടുത്ത തലവേദനയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും മൂലം ഷേര്‍സിംഗ് റാണയെ ദില്ലിയില്‍ ആശുപത്രിയിലാക്കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X