കാലവര്‍ഷക്കെടുതി: കേന്ദ്രസംഘം കോട്ടയത്ത്
കോട്ടയം: കേരളത്തിലെ കാലവര്‍ഷക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘം ജൂലായ് 30 തിങ്കളാഴ്ച കോട്ടയം ജില്ലയിലെ വിവിധ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
കുമരകം, ആര്‍ക്കേപ്പുര, കൈമനം എന്നീ സ്ഥലങ്ങളാണ് കേന്ദ്ര കൃഷിമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി പി.ഡി. സുധാകറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം സന്ദര്‍ശിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടരയോട് കൂടി സംഘം പ്രളയബാധിത പ്രദേശത്തെത്തി. കോട്ടയത്തെ സന്ദര്‍ശനം തിങ്കളാഴ്ച തന്നെ പൂര്‍ത്തിയാകും.
രണ്ടംഗങ്ങളുള്ള മറ്റൊരു കേന്ദ്രസംഘം കുട്ടനാട് മേഖലയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്.












Click it and Unblock the Notifications