കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചേകന്നൂരിന്റെ കുടുംബം കേസ് കൊടുക്കുന്നു

  • By Staff
Google Oneindia Malayalam News

എടപ്പാള്‍: ചേകന്നൂര്‍ മൗലവി തിരോധാനക്കേസില്‍ ഇതുവരെ മുഴുവന്‍ പ്രതികളെ അറസ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ കോടതിയില്‍ പോകാന്‍ ഒരുങ്ങുന്നു.

എട്ട് വര്‍ഷം മുമ്പ് നടന്ന സംഭവത്തെക്കുറിച്ച് പൊലീസിന് ഇതുവരെ കാര്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കുടുംബാംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ലോക്കല്‍ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തിനു ശേഷം അഞ്ച് വര്‍ഷം മുമ്പ് കേസ് സിബിഐ ഏറ്റെടുത്തു. തുടര്‍ന്ന് കേസ് തെളിയുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആ അന്വേഷണവും പ്രഹസനമാവുകയായിരുന്നു - കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു.

മാസങ്ങള്‍ക്കു മുമ്പ് സിബിഐ മൂന്ന് പ്രതികളെ പിടികൂടിയതോടെ കേസില്‍ വഴിത്തിരിവുണ്ടാകുമെന്ന് കരുതിയിരുന്നു. എന്നാല്‍ കോഴിക്കോട്ടെ ഒരു മതപണ്ഡിതനെ ചോദ്യം ചെയ്തതോടെ കേസിന്റെ സ്വഭാവം തന്നെ മാറി. മൗലവിയുടെ തിരോധാനത്തില്‍ പല പ്രമുഖര്‍ക്കും പങ്കുള്ളതായി ചോദ്യം ചെയ്യലില്‍ സിബിഐക്ക് ബോധ്യപ്പെട്ടു. തുടര്‍ന്നാണ് അവരുടെ അന്വേഷണവും മന്ദഗതിയിലായത് - മൗലവിയുടെ അമ്മാവന്‍ സലിംഹാജി പറയുന്നു.

ഖുര്‍ ആന്‍ സുന്നത്ത് സൊസൈറ്റി ഭാരവാഹികളുമായി ചര്‍ച്ച ചെയ്ത് കോടതിയില്‍ പോകുന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുമെന്ന് മൗലവിയുടെ ഭാര്യ ഹവാ ഉമ്മ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X