തലശേരിയില്‍ ബിജെപി-സിപിഎം സംഘട്ടനം വീണ്ടും
തലശേരി: തലശേരിയുടെ വിവിധ പ്രദേശങ്ങളില്‍ സിപിഎം-ബിജെപി സംഘട്ടനം വീണ്ടും രൂക്ഷമായി. പെരുന്താറ്റില്‍, വാടിയില്‍പീടിക, കോമത്ത് എന്നീ പ്രദേശങ്ങളില്‍ തുടര്‍ച്ചയായി സംഘട്ടനങ്ങളും ബോംബ് സ്ഫോടനങ്ങളും നടക്കുകയാണ്.
ജൂലായ് 29 ഞായറാഴ്ച ഒരു ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റിട്ടുണ്ട്. ഇതോടെ കൂടുതല്‍ പ്രദേശങ്ങളില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കൂടുതല്‍ സായുധസേനയെ ഇറക്കിയിട്ടുണ്ട്.
ബിജെപി പ്രവര്‍ത്തകന്‍ കാമ്പില്‍ വീട്ടില്‍ ജയരാജനാണ്(41) വെട്ടേറ്റത്. ജയരാജനെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമികളെ പിടികൂടാന്‍ പൊലീസ് റെയ്ഡ് ശക്തമാക്കിയിട്ടുണ്ട്. മറ്റൊരു സംഘട്ടനത്തില്‍ സിപിഎംകാരന്‍ ചിറക്കുനിയില്‍ അനില്‍ (23) എന്ന യുവാവിനും പരിക്കേറ്റിരുന്നു.












Click it and Unblock the Notifications