ലോഡ്ഷെഡിംഗില്‍ ഇളവുകള്‍ വരുത്തില്ല
തിരുവനന്തപുരം: കേരളത്തില്‍ ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്ന ലോഡ്ഷെഡിംഗില്‍ ഇളവുകള്‍ വരുത്താന്‍ കഴിയില്ലെന്ന് വൈദ്യുതിബോര്‍ഡ് വ്യക്തമാക്കി. ആഗസ്ത് മുതല്‍ ലോഡ്ഷെഡിംഗില്‍ ഇളവുകള്‍ വരുത്താനാവുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
രാമഗുണ്ടത്തെ ഒരു ജനറേറ്ററിന് തകരാര്‍ കണ്ടതിനെത്തുടര്‍ന്ന് കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതി ഗണ്യമായി കുറഞ്ഞതോടെയാണ് ഇളവുകള്‍ വരുത്താന്‍ പറ്റാതായതെന്നും വൈദ്യുതിബോര്‍ഡ് വ്യക്തമാക്കി. മൂഴിയാര്‍ ഡാമിന്റെ ഒരു ജനറേറ്റര്‍ കൂടി പ്രവര്‍ത്തനം തുടങ്ങിയതോടെ 55 മെഗാവാട്ട് വൈദ്യുതി അധികം ലഭിച്ചുതുടങ്ങും. എന്നാല്‍ രാമഗുണ്ടത്തെ തകരാറാണ് ലോഡ്ഷെഡിംഗില്‍ ഇളവുകള്‍ അനുവദിക്കുന്നതില്‍ നിന്നും ബോര്‍ഡിനെ വിലക്കുന്നത്.
അടുത്തയാഴ്ച ഇടമലയാര്‍ ഡാമിന്റെ ഒരു ജനറേറ്റര്‍ കൂടി പ്രവര്‍ത്തിച്ചുതുടങ്ങും. എങ്കിലും കേന്ദ്രപൂളില്‍നിന്നും കേരളത്തിലേക്ക് ലഭിക്കുന്ന വൈദ്യുതിക്ക് നല്ലൊരു ശതമാനം കുറവുവന്നതിനാല്‍ തല്ക്കാലം ലോഡ്ഷെഡിംഗില്‍ ഇളവുവരുത്താന്‍ കഴിയില്ലെന്ന നിലപാടിലാണ് വൈദ്യുതിബോര്‍ഡ്.












Click it and Unblock the Notifications