ജനകീയ പൊലീസ് പദ്ധതി ഉപേക്ഷിക്കുന്നു
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കാന്‍ തുടങ്ങിയ ജനകീയ പൊലീസ് പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
നായനാരുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ നടപ്പാക്കാന്‍ തീരുമാനിച്ച ജനകീയ പൊലീസ് പദ്ധതി ഉപേക്ഷിക്കുകയാണെന്ന് ജൂലായ് 30 ശനിയാഴ്ച മുഖ്യമന്ത്രി അറിയിച്ചു. ജനങ്ങളുടെ സ്വകാര്യജീവീതത്തിലേക്ക് കടന്നുകയറാന്‍ പോലും സൗകര്യമുള്ള തരത്തിലായിരുന്ന പദ്ധതി രൂപീകരിച്ചിരുന്നതെന്ന് ആന്റണി ചൂണ്ടിക്കാട്ടി.
പൊലീസിനെ പാര്‍ട്ടിയുടെ ചൊല്‍പ്പടിയില്‍ നിര്‍ത്താനും രാഷ്ട്രീയ ലക്ഷ്യത്തിനായുള്ള ചട്ടുകമായി മാറ്റാനുമായി കൊണ്ടുവന്ന പദ്ധതിക്കെതിരെ നിഷ്പക്ഷരായ ജനങ്ങളില്‍ നിന്നു പോലും എതിര്‍പ്പുണ്ടായിരുന്നു. ഇതിനാലാണ് പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications