പ്ലസ്ടു അധ്യാപകര്‍ പ്രക്ഷോഭത്തിലേക്ക്
തിരുവനന്തപുരം: പ്ലസ്ടു മേഖലയിലെ പ്രശ്നങ്ങള്‍ ഉടനടി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സര്‍ക്കാര്‍ പ്ലസ്ടു അധ്യാപകര്‍ പ്രക്ഷോഭത്തിലേക്ക്.
അധ്യാപകദിനമായ സപ്തംബര്‍ അഞ്ചിന് ഹയര്‍ സെക്കന്‍ഡറി സ്ക്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ (എച്ച് എസ് റ്റി എ) സെക്രട്ടറിയേറ്റ് നടയില്‍ നിരാഹാരം നടത്തുമെന്ന് സംഘടനാ ഭാരവാഹികള്‍ ജൂലായ് 30 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്ലസ്ടു കോഴ്സ് ആരംഭിച്ചിട്ട് 11 വര്‍ഷം തികയുന്ന ആഗസ്ത് ഒന്നിന് അവകാശ ദിനമായി ആചരിക്കും. അന്ന് സര്‍ക്കാര്‍ പ്ലസ്ടു സ്ക്കൂളുകളില്‍ അധ്യാപകര്‍ അവകാശ പ്രഖ്യാപനം നടത്തും. സപ്തംബര്‍ അഞ്ച് മുതല്‍ നിയമപരമായി തുടരുവാന്‍ യാതൊരു അര്‍ഹതയുമില്ലാത്ത അണ്ടര്‍ ക്വാളിഫൈഡ് പ്രിന്‍സിപ്പല്‍ ചാര്‍ജുകാരെ പ്ലസ്ടു അധ്യാപകര്‍ ബഹിഷ്ക്കരിക്കുമെന്നും എച്ച് എസ് റ്റി എ ഭാരവാഹികള്‍ അറിയിച്ചു.












Click it and Unblock the Notifications