Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുവന്ന മഴ ഉല്‍ക്കാസ്ഫോടനം മൂലമാകാം

തിരുവനന്തപുരം: ചങ്ങനാശേരിയില്‍ ഈയിടെ ഉണ്ടായ ചുവന്ന മഴ ഉല്‍ക്കാസ്ഫോടനം മൂലമാകാം ഉണ്ടായതെന്ന് ഭൗമശാസ്ത്രപഠനകേന്ദ്രം.

ചുവന്ന മഴ പെയ്യുന്നതിന് മുമ്പ് മിന്നലും അസാധാരണമായ ഇടിമുഴക്കവും ഉണ്ടായിരുന്നുവെന്ന് സ്ഥലവാസികള്‍ വെളിപ്പെടുത്തിയതായി പഠനകേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍മാര്‍ നടത്തിയ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സമയത്ത് ഇടിയും മിന്നലും സാധാരണമല്ലെന്ന് ജൂലായ് 30 ശനിയാഴ്ച ഭൗമശാസ്ത്രപഠന കേന്ദ്രം വിശദീകരിച്ചു.

ഉല്‍ക്കാസ്ഫോടനത്തിന്റെ ഫലമായി ആയിരത്തോളം കിലോഗ്രാം ഉല്‍ക്കാപ്പൊടി അന്തരീക്ഷത്തില്‍ കലര്‍ന്നിരിക്കാം. ഇത് മഴയോടൊപ്പം പെയ്യുകയായിരുന്നുവെന്നാണ് അനുമാനിക്കുന്നത്. ഉല്‍ക്കപ്പൊടി കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞേക്കും.

ഭൗമശാസ്ത്രപഠനകേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍മാരായ ഡോ. എസ്. സമ്പത്തിന്റെയും ഡോ. വി. ശശികുമാറിന്റെയും നേതൃത്വത്തിലായിരുന്നു പഠനം നടന്നത്. വെള്ളത്തില്‍ നിന്ന് ചുവന്ന ഘടകം വേര്‍തിരിച്ചെടുത്ത ശേഷം അതിന്റെ സ്വഭാവം നിര്‍ണയിക്കുകയായിരുന്നു. ഇതിന് ചുവന്ന നിറം എങ്ങനെ കിട്ടിയെന്ന ഗവേഷണത്തിലാണ് ഉല്‍ക്കാസ്ഫോടനം വഴിയെന്ന നിഗമനത്തില്‍ പഠനസംഘം എത്തിച്ചേര്‍ന്നത്.

ജൂലായ് 25ന് ചങ്ങനാശേരിയില്‍ പെയ്ത ചുവപ്പുമഴയെ കുറിച്ച് മാത്രമാണ് പഠനം നടത്തിയത്. ജൂലായ് 27 വെള്ളിയാഴ്ച പാലക്കാട്ടും കോട്ടയത്തും എറണാകുളത്തും ചുവന്ന മഴ പെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+