Get Updates
Get notified of breaking news, exclusive insights, and must-see stories!

വിനോദസഞ്ചാര നയം മൂന്ന് മാസത്തിനുള്ളില്‍

തിരുവനന്തപുരം: മൂന്ന് മാസത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര വിനോദസഞ്ചാര നയം പ്രഖ്യാപിക്കുമെന്ന് വിനോദസഞ്ചാര മന്ത്രി കെ. വി. തോമസ്.

വിനോദസഞ്ചാര മേഖലയില്‍ ഇപ്പോള്‍ സര്‍ക്കാരിന് വ്യക്തമായ ഒരു നയമില്ല. നയം രൂപീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും ജൂലായ് 30 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി അറിയിച്ചു.

അമേരിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിദേശ ഇന്ത്യക്കാരുടെ ഒരു കമ്പനി വിനോദസഞ്ചാരമേഖലയില്‍ 15 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനുതകുന്ന 800 കോടി രൂപയുടെ പദ്ധതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും തോമസ് വ്യക്തമാക്കി.

ഇന്ത്യന്‍ എയര്‍ലൈന്‍സും സര്‍ക്കാരും ചേര്‍ന്ന് ഒരു പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇതിന്റെ ധാരണാപത്രം ഉടന്‍ ഒപ്പുവയ്ക്കും. ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് താമസസൗകര്യമൊരുക്കുന്നതിനും അവരെ നിശ്ചിത സ്ഥലങ്ങളിലെത്തിക്കുന്നതിനുമായുള്ള പദ്ധതിയാണിതെന്ന് തോമസ് പറഞ്ഞു.

കേരളത്തിലേക്ക് മുംബൈ, അഹമദാബാദ്, ദില്ലി എന്നിവിടങ്ങളില്‍ നിന്നുള്ള തീവണ്ടികളില്‍ ഒരു ബോഗി വിനോദസഞ്ചാരികള്‍ക്കായി മാറ്റിവയ്ക്കുന്ന പദ്ധതിക്ക് രൂപം നല്‍കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

ആയുര്‍വേദ മസ്സാജ് കേന്ദ്രങ്ങളുടെ കാര്യത്തില്‍ അനാരോഗ്യകരമായ ചില പ്രവണതകള്‍ വളരുന്നുണ്ട്. ഇവയ്ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. ഹൗസ് ബോട്ടുകളുടെ കാര്യത്തിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+