ഓണത്തിന് പ്രത്യേക ദില്ലി-തിരു. തീവണ്ടി
ദില്ലി: ഓണക്കാലത്തെ തിരക്ക് കുറയ്ക്കാനായി ദില്ലി-തിരുവനന്തപുരം റൂട്ടില്‍ രണ്ട് പ്രത്യേക തീവണ്ടികള്‍ ഓടിക്കാന്‍ ഉത്തരറെയില്‍വെ തീരുമാനിച്ചു. ആഗസ്ത് 31 വെള്ളിയാഴ്ചയാണ് തിരുവോണം.
ആഗസ്ത് 27തിങ്കളാഴ്ച രാവിലെ 11 മണിക്ക് നിസ്സാമുദ്ദീന്‍ സ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ആദ്യ തീവണ്ടി 29 ബുധനാഴ്ച രാവിലെ 6.10ന് തിരുവനന്തപുരത്തെത്തും. രണ്ടാമത്തെ തീവണ്ടി 29ന് ദില്ലിയില്‍ നിന്ന് പുറപ്പെട്ട് 31ന് തിരുവനന്തപുരത്തെത്തിച്ചേരും.
സപ്തംബര്‍ 2, 3 തീയതികളില്‍ വൈകുന്നേരം 7.15ന് ഇരു തീവണ്ടികളും മടക്കയാത്ര തുടങ്ങും. ആലപ്പുഴ വഴിയാണ് എല്ലാ തീവണ്ടികളും സര്‍വീസ് നടത്തുക.












Click it and Unblock the Notifications