അഴിമതി: ഓഫീസര്‍ കുറ്റക്കാരനെന്ന് കോടതി
തൃശൂര്‍: കര്‍ഷകര്‍ക്ക് അനുവദിച്ച സബ്സിഡിയില്‍ നിന്ന് അര ലക്ഷം രൂപ വെട്ടിപ്പു നടത്തിയ കേസില്‍ മുന്‍ അഗ്രിക്കള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍ കുറ്റക്കാരനാണെന്ന് വിജിലന്‍സ് കോടതി കണ്ടെത്തി.
എറണാകുളം ജില്ലയിലെ തിരുവാംകുളം മാമല മുരിയമംഗലം സ്വദേശി പി.വി. രാമനെയാണ് ജൂലായ് 30 തിങ്കളാഴ്ച വിജിലന്‍സ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതിക്കെതിരെയുള്ള ശിക്ഷ വിജിലന്‍സ് ജഡ്ജി എസ്. സതീനാഥന്‍ ചൊവാഴ്ച വിധിക്കും.
1991-92 കാലയളവില്‍ മുവാറ്റുപുഴയില്‍ ഫീല്‍ഡ് ഓഫീസറായി ജോലി ചെയ്യുമ്പോഴാണ് രാമന്‍ 53,720 രൂപ വെട്ടിപ്പ് നടത്തിയത്. കര്‍ഷകര്‍ക്ക് മോട്ടോര്‍ വാങ്ങാനുള്ള സബ്സിഡിയില്‍ നിന്നും പ്രകൃതി ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് ഇദ്ദേഹം തിരിമറി കാണിച്ചത്.












Click it and Unblock the Notifications