കല്‍ക്കരിഖനി വെള്ളപ്പൊക്കം: ചൈനയില്‍ 200 മരണം
ബീജിംഗ്: തെക്കന്‍ ചൈനീസ് പ്രവിശ്യയായ ഗുവാന്‍ഗ്സിയിലെ ഒരു കല്‍ക്കരിഖനിയില്‍ വെള്ളപ്പൊക്കമുണ്ടായതിനെത്തുടര്‍ന്ന് 200 പേര്‍ മരിച്ചുവെന്ന് ഒരു ചൈനീസ് പത്രം റിപ്പോര്‍ട്ടു ചെയ്തു.
ജൂലായ് 16 തിങ്കളാഴ്ചയാണത്രെ അപകടം നടന്നത്. ഇതുവരെ 70 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്ന് ജൂലായ് 30 തിങ്കളാഴ്ച ഇറങ്ങിയ ഷാംഗായ് യൂത്ത് ദിനപത്രം റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിസായ സിന്‍ഹുവ ഈ ദുരന്തത്തെക്കുറിച്ച് ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മാധ്യമപ്രവര്‍ത്തകരെ അപകടസ്ഥലത്തേക്ക് കടക്കാന്‍ അധികാരികള്‍ സമ്മതിച്ചിട്ടില്ല. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ വാര്‍ത്താലേഖകരോട് സംസാരിക്കാതിരിക്കാന്‍ 20,000 യുവാന്‍ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.












Click it and Unblock the Notifications