രാജേന്ദ്രസിംഗിന് മഗ്സാസെ അവാര്‍ഡ്
മനില: ഏഷ്യയുടെ നോബല്‍സമ്മാനം എന്നറിയപ്പെടുന്ന മഗ്സാസെ അവാര്‍ഡ് രാജസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രാജേന്ദ്രസിംഗിന്. രാജസ്ഥാനിലെ ആല്‍വാറിലെ ജലശേഖരണവുമായി ബന്ധപ്പെട്ടുള്ള രാജേന്ദ്രസിംഗിന്റെ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തിനെ അവാര്‍ഡിനര്‍ഹനാക്കിയത്. ഫലപ്രദമായ സമുദായ നേതൃത്വം നല്കിയവര്‍ക്കുള്ള വിഭാഗത്തിന് നല്കുന്ന അവാര്‍ഡാണ് രാജേന്ദ്രസിംഗിന് ലഭിച്ചത്.
മഴവെള്ളം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ പുതിയ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചതിലൂടെയാണ് രാജേന്ദ്രസിംഗ് അറിയപ്പെട്ടത്.
ഒരു ജപ്പാന്‍കാരനും രണ്ടു ചൈനക്കാര്‍ക്കും ഒരു ശ്രീലങ്കക്കാരനും ഇന്ത്യോനേഷ്യ, കമ്പോഡിയ എന്നീ രാജ്യങ്ങളിലെ ഓരോരുത്തര്‍ക്കും ഈ വര്‍ഷത്തെ മഗ്സാസെ പുരസ്കാരം ലഭിച്ചു. 1957ല്‍ ഒരു വിമാനാപകടത്തില്‍ കൊല്ലപ്പെട്ട ഫിലിപ്പൈന്‍സ് പ്രസിഡന്റ് റമോണ്‍ മഗ്സാസെയുടെ പേരിലുള്ളതാണ് ഈ അവാര്‍ഡ്.












Click it and Unblock the Notifications