ഇന്ത്യാഇന്‍ഫോയ്ക്ക് ഐസ്ഒ 9001
ബാംഗ്ലൂര്‍: ഐസ്ഒ അംഗീകാരം കിട്ടുന്ന ആദ്യത്തെ ഇന്ത്യന്‍ പോര്‍ട്ടലെന്ന ബഹുമതി ഇന്ത്യാഇന്‍ഫോ.കോമിന്. ഒരു പക്ഷേ ഏഷ്യയിലെയും ലോകത്തെയും ഐഎസ്ഒ 9001 അംഗീകാരം കിട്ടുന്ന ആദ്യത്തെ പോര്‍ട്ടല്‍ കൂടിയാണ് ഇന്ത്യാഇന്‍ഫോ.കോം.
ജര്‍മനി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടിയുവി റീന്‍ലാന്റില്‍ നിന്നാണ് ഇന്ത്യാഇന്‍ഫോ.കോമിന് ഐഎസ്ഒ അംഗീകാരം ലഭിച്ചത്. പോര്‍ട്ടലിന്റെ ദൈനംദിന പ്രവര്‍ത്തനത്തില്‍ നിലവാരമേറിയ ഒരു സംവിധാനം ഇന്ത്യാഇന്‍ഫോ.കോം നിലനിര്‍ത്തുന്നുവെന്ന് കമ്പനിയുടെ ഐഎസ്ഒ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നു. കമ്പനിയുടെ വിദഗ്ധപരിശോധനാസംഘം പോര്‍ട്ടലിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് വിശദമായി പഠിച്ചതിനു ശേഷം ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് നല്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
കുറഞ്ഞ കാലപരിധിക്കുള്ളില്‍ ഐസ്ഒ അംഗീകാരം കിട്ടിയത് അഭിമാനകരമാണെന്ന് ഇന്ത്യാഇന്‍ഫോ.കോം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ബി.ജി.മഹേഷ് പറഞ്ഞു. ഇന്ത്യാഇന്‍ഫോയിലെ ജീവനക്കാരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്ഒ അംഗീകാരം കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുമെന്ന് ഇന്ത്യാഇന്‍ഫോയുടെ ചീഫ് പ്രൊഡ്യൂസറും ഐഎസ്ഒ മാനേജ്മെന്റ് പ്രതിനിധിയുമായ നമ്രത ശില്പി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications