Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസുകാരെ സസ്പെന്റ് ചെയ്യണം: കരുണാനിധി

ചെന്നൈ: തന്നോട് ക്രൂരമായി പെരുമാറിയ പൊലീസുകാരെ ഉടന്‍ സസ്പെന്റ് ചെയ്യണമെന്ന് ഡിഎംകെ നേതാവ് എം. കരുണാനിധി. അവരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയോ അതല്ലെങ്കില്‍ കുറഞ്ഞ പക്ഷം സസ്പെന്റ് ചെയ്യുകയോ വേണം. അതിന് പകരം തമിഴ്നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുക മാത്രമാണ് ചെയ്തതെന്നും കരുണാനിധി കുറ്റപ്പെടുത്തി.

തന്റെ അറസ്റ് വാര്‍ത്ത കേട്ട ആഘാതത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ വീതം നഷ്ടപരിഹാരം വിതരണം ചെയ്ത് ജൂലായ് 31 ചൊവാഴ്ച സംസാരിക്കുകയായിരുന്നു കരുണാനിധി. പൊലീസ് അതിക്രമത്തില്‍ തന്റെ ചുമലിനേറ്റ പരിക്കുകള്‍ കരണാനിധി ഷര്‍ട്ടൂരി വാര്‍ത്താലേഖകരെ കാണിച്ചു.

വേദനകാരണം തനിക്ക് രാത്രികളില്‍ ഉറങ്ങാന്‍ കഴിയാറില്ലെന്നും കരുണാനിധി പറഞ്ഞു. കേന്ദ്രമന്ത്രിമാരായ മുരശൊലി മാരനെയും ടി.ആര്‍. ബാലുവിനെയും അറസ്റുചെയ്യുക വഴി ജയലളിത തന്നെയാണ് കേന്ദ്രവുമായുള്ള ബന്ധം വഷളാക്കിയതെന്നും കരുണാനിധി പറഞ്ഞു. തമിഴ്നാട്ടില്‍ 356ാം വകുപ്പ് പ്രകാരം അടിയന്തരാവസ്ഥ പ്രഖ്യാപിക്കണോ എന്ന കാര്യം തീരുമാനിക്കേണ്ടത് കേന്ദ്രമാണെന്നും കരുണാനിധി അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+