കശ്മീരില്‍ 5 തീവ്രവാദികളെ കൊന്നു
ജമ്മു: കശ്മീരിലെ രജൗറി ജില്ലയില്‍ സൈന്യം അഞ്ച് വിദേശ തീവ്രവാദികളെ വെടിവച്ചു കൊന്നു. ഇതില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികളും ഉള്‍പ്പെടും.
ജില്ലയിലെ ഗായ് ചൊബാട്ട മേഖലയില്‍ തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന് വിവരം കിട്ടിയതിനെത്തുടര്‍ന്ന് സൈന്യം നടത്തിയ ആക്രമണത്തിലാണ് രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. രാജധാനി ഗ്രാമത്തിലാണ് മറ്റൊരു പോരാട്ടം നടന്നത്. ഇവിടെ മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടു.
കൊല്ലപ്പെട്ടവരില്‍ നിന്ന് എ.കെ. 47 റൈഫിളുകളും പിസ്റളുകളും തിരകളും ഗ്രനേഡുകളും ഉള്‍പ്പെടെ ഒട്ടേറെ ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ജില്ലയുടെ പലഭാഗത്തും പോരാട്ടം ഇപ്പോഴും തുടരുകയാണ്.












Click it and Unblock the Notifications