ഫൂലന്‍കേസ്: എല്ലാം തെളിഞ്ഞെന്ന് പൊലീസ്
ദില്ലി: ഫൂലന്‍ കൊലപാതകത്തില്‍ പ്രതികളായ നാലുപേരെയും പിടികൂടിയതോടെ ഇനി ഈ കേസില്‍ തെളിയിക്കാന്‍ ഒന്നും ബാക്കിയില്ലെന്ന് പൊലീസ് കമ്മീഷണര്‍ അജയ് രാജ് ശര്‍മ്മ പറഞ്ഞു. വധത്തിന് പിന്നില്‍ എന്തെങ്കിലും രാഷ്ട്രീയലക്ഷ്യമുള്ളതായി ഒന്നും കണ്ടില്ലെന്നും അദ്ദേഹം ജൂലായ് 31 ചൊവാഴ്ച അറിയിച്ചു.
പ്രധാനപ്രതി ഷേര്‍സിംഗ്റാണയുടെ കഴിഞ്ഞ ദിവസം അറസ്റ്ചെയ്ത കൂട്ടാളികളായ മൂന്നുപേരെയും ദില്ലിയില്‍ കൊണ്ടുവന്നിരുന്നതായും പൊലീസ് കമ്മീഷണര്‍ ദില്ലിയില്‍ പറഞ്ഞു. കേസ് എതാണ്ടെല്ലാം തെളിഞ്ഞുകഴിഞ്ഞു. ഇനി രവീന്ദര്‍ സിംഗ്, ശേഖര്‍ റാണ, രാജ്വീര്‍ എന്നീ മൂന്നുപേരെ കൂടുതല്‍ ചോദ്യം ചെയ്താല്‍ എല്ലാക്കാര്യങ്ങളും തെളിയുമെന്നും പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
ഫൂലന്റെ ഭര്‍ത്താവ് ഉമെയ്ദ് സിംഗും റൂര്‍ക്കിയിലെ രാഷ്ട്രീയ പ്രവര്‍ത്തക ഉമ കശ്യപും കൊലപാതകത്തില്‍ പങ്കാളികളാണെന്നാണ് ഇതുവരെയുള്ള ചോദ്യം ചെയ്യലില്‍ നിന്ന് തെളിയുന്നതെന്നും പൊലീസ് കമ്മീഷണര്‍ അറിയിച്ചു. ബെഹ്മായി കൊലപാതകത്തിന് പ്രതികാരമായിട്ടാണോ ഫൂലനെ വധിച്ചതെന്ന ചോദ്യത്തിന് മറ്റൊരു കാരണം കിട്ടുന്നതുവരെ ഇത് വിശ്വസിച്ചേ മതിയാവൂ എന്നായിരുന്നു കമ്മീഷണറുടെ പ്രതികരണം.












Click it and Unblock the Notifications