കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണ്ഡ്യ അപകടം: തിരിച്ചറിയാത്ത ജഡം സംസ്കരിച്ചു

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: മാണ്ഡ്യയ്ക്കടുത്തുണ്ടായ കെഎസ്ആര്‍ടിസി അപകടത്തില്‍ മരിച്ച ഒരാളുടെ മൃതദേഹം തിരിച്ചറിയാത്തതിനെത്തുടര്‍ന്ന് സംസ്കരിച്ചു. ജൂലായ് 30 തിങ്കളാഴ്ച വൈകുന്നേരം പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാണ്ഡ്യ മലബാര്‍ മുസ്ലിം ജമായത്ത് എന്ന സംഘടനയാണ് മൃതദേഹം സംസ്കരിച്ചത്.

35 വയസ്സ് പ്രായം തോന്നിക്കുന്ന ഈ പുരുഷന്റെ മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. മാധ്യമങ്ങളില്‍ അപകടവിവരം വന്നിട്ടും ആരും അന്വേഷിച്ചെത്താത്തതിനാലാണ് മൃതദേഹം അടക്കം ചെയ്തതെന്ന് മദൂര്‍ സബ് ഇന്‍സ്പെക്ടര്‍ കോദണ്ഡരാമയ്യ വ്യക്തമാക്കി. മൃതദേഹത്തിന്റെ ചിത്രം പൊലീസ് സ്റേഷനില്‍ സൂക്ഷിച്ചിട്ടുണ്ട്.

ജൂലായ് 28 ശനിയാഴ്ച പുലര്‍ച്ചെയാണ് വടകരയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. സംഭവത്തില്‍ ഒമ്പത് മലയാളികള്‍ ഉള്‍പ്പെടെ 11 പേര്‍ മരിച്ചു. 10 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു.

അപകടത്തില്‍ പരിക്കേറ്റ് ബാംഗ്ലൂര്‍ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ കിടന്നിരുന്ന മൂന്ന് പേരെ വിട്ടയച്ചു. കോഴിക്കോട് പേരാമ്പ്ര സ്വദേശി റെനി മാത്യു, കല്പറ്റ സ്വദേശി പത്മനാഭന്‍, ബസ് ഡ്രൈവര്‍ ബാലുശേരി സ്വദേശി എ. സുരേന്ദ്രന്‍ എന്നിവരെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. കാലിന്റെ എല്ലിന് പൊട്ടലുണ്ടായ സുരേന്ദ്രനെ അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ മാണ്ഡ്യ എസ്പിയെ കര്‍ണാടക മുഖ്യമന്ത്രി എസ്.എം. കൃഷ്ണ ചുമതലപ്പെടുത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X