അപകടം കുറക്കാന്‍ ദ്രുതകര്‍മസേന
കോഴിക്കോട്: കോഴിക്കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലും പെരുകിവരുന്ന റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ഒരു ദ്രുതകര്‍മസേന രൂപീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ വിശ്വനാഥ് സിഹ്ന അറിയിച്ചു.
ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിനെ കുറിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സിറ്റി ചാപ്റ്റര്‍ സംഘടിപ്പിച്ച ശില്പശാലയില്‍ ജൂലായ് 31 ചൊവാഴ്ച സംസാരിക്കവെയാണ് കളക്ടര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരമായിരിക്കും ദ്രുതകര്‍മസേന പ്രവര്‍ത്തിക്കുന്നത്. പൊലീസ് വകുപ്പിന്റെയും ബസ്സ് ഉടമകളുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും സഹകരണമുണ്ടാവും.












Click it and Unblock the Notifications