കേന്ദ്രസംഘം മുഖ്യമന്ത്രിയെ കണ്ടു
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതികള്‍ നേരിട്ട് കണ്ട് വിലയിരുത്താന്‍ വന്ന കേന്ദ്രസംഘം മുഖ്യമന്ത്രി എ. കെ. ആന്റണിയെ കണ്ട് ചര്‍ച്ച നടത്തി.
കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തിന് ഉദാരമായി ധനസഹായം കിട്ടുന്ന തരത്തില്‍ റിപ്പോര്‍ട്ട് തയാറാക്കി നല്‍കാന്‍ ജൂലായ് 31 ചൊവാഴ്ച തന്നെ സന്ദര്‍ശിച്ച സംഘത്തോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സാമ്പത്തിക ഞെരുക്കത്തില്‍ നട്ടം തിരിയുന്ന സംസ്ഥാന സര്‍ക്കാരിന് നഷ്ടപരിഹാരം നല്‍കുന്നതിലും മറ്റും പരിമിതികളുണ്ടെന്ന് മുഖ്യമന്ത്രി സംഘത്തെ ധരിപ്പിച്ചു.
കേന്ദ്ര ജോയിന്റ് സെക്രട്ടറി പി. ഡി. സുധാകറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് സംസ്ഥാനത്തെ എട്ട് ജില്ലകള്‍ സന്ദര്‍ശിച്ച് പ്രളയക്കെടുതികള്‍ വിലയിരുത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് എല്ലാം നേരിട്ട് കണ്ട് മനസിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും കെടുതിയുടെ ഏകദേശ ചിത്രം കിട്ടിയിട്ടുണ്ടെന്ന് സുധാകര്‍ അറിയിച്ചു.
552 കോടി രൂപയുടെ സഹായമാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിന്നും ആവശ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ 82 കോടി രൂപ ദുരിതാശ്വാസമായി ഇതിനകം നല്‍കിക്കഴിഞ്ഞുവെന്ന് റവന്യു മന്ത്രി കെ. എം. മാണി സംഘത്തെ അറിയിച്ചു.












Click it and Unblock the Notifications