'പഞ്ചായത്ത് കമ്പ്യൂട്ടര്‍വല്‍ക്കരണം ഉടന്‍'
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയാക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി ചെര്‍ക്കളം അബ്ദുള്ള.
പദ്ധതി ഉപേക്ഷിക്കുമെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ജൂലായ് 31 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ചെര്‍ക്കളം അറിയിച്ചു. പഞ്ചായത്തുകളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണം ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇതിനായി രൂപം കൊടുത്ത ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ പദ്ധതിയുടെ കാലാവധി ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരത്തെ തീരപഥം പദ്ധതി ആര്‍ക്കും ദോഷമുണ്ടാകാത്ത തരത്തിലായിരിക്കും നടപ്പില്‍ വരുത്തുക. തൃശൂരിലെ കോവിലകത്ത് പഥം നടപ്പാക്കുന്നതിന് സ്വകാര്യമേഖലയുടെ സഹായം തേടുമെന്നും മന്ത്രി അറിയിച്ചു.
സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്ന കുടുംബശ്രീ പദ്ധതി 250 പഞ്ചായത്തുകളിലേക്ക് കൂടി വ്യാപിപ്പിക്കും. സമഗ്രനഗരവികസന നയം രണ്ട് മാസത്തിനുള്ളില്‍ പ്രഖ്യാപിക്കും. വസ്തുനികുതി പരിഷ്ക്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് അര്‍ത്ഥം വസ്തുനികുതി വര്‍ധിപ്പിക്കുക എന്നതല്ലെന്ന് ചെര്‍ക്കളം വിശദീകരിച്ചു.
ജനകീയാസൂത്രണത്തിന്റെ ആദ്യത്തെ പെര്‍ഫോമന്‍സ് ഓഡിറ്റ് ജൂലായ് 31 ചൊവാഴ്ച സര്‍ക്കാരിന് സമര്‍പ്പിച്ചതായി ചെര്‍ക്കളം അറിയിച്ചു.












Click it and Unblock the Notifications