കൈക്കൂലി: ഉദ്യോഗസ്ഥന് 4 വര്‍ഷം കഠിനതടവ്
തിരുവനന്തപുരം: കൈക്കൂലി വാങ്ങിയ കേസില്‍ സഹകരണസംഘം ഉദ്യോഗസ്ഥന് നാലുവര്‍ഷം കഠിനതടവും 30,000 രൂപ പിഴയും വിജിലന്‍സ് കോടതി വിധിച്ചു. കൊല്ലം ഡയറി ഡവലപ്മെന്റ് ഓഫീസിലെ ഇന്‍സ്പെക്ടറായിരുന്ന കെ.എന്‍. രമേശിനെയാണ് ജൂലായ് 31 ചൊവാഴ്ച തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക ജഡ്ജി എന്‍.കെ. ബാലകൃഷ്ണന്‍ ശിക്ഷിച്ചത്.
കൊല്ലം അമ്പലക്കര ക്ഷീരോല്പാദനസംഘം സെക്രട്ടറി യശോധരനെതിരെ ഇന്‍സ്പെക്ടറായിരിക്കെ രമേശിന്റെ കൈയില്‍ ഒരു പരാതി ലഭിച്ചിരുന്നു. ഈ പരാതിയിന്മേല്‍ നടപടിയെടുക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് യശോധരന്‍ രമേശിനെ സമീപിച്ചപ്പോള്‍ 30,000 രൂപ പ്രതിഫലമായി ആവശ്യപ്പെട്ടുവെന്നാണ് കേസ്.
1999 ജനവരി എട്ടിന് ഈ തുക കൈക്കൂലിയായി രമേശ് വാങ്ങുമ്പോള്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പിടി കൂടുകയായിരുന്നു.












Click it and Unblock the Notifications