ഏറ്റുമാനൂരില്‍ 'പ്രാണിമഴ'
കോട്ടയം: ചുവപ്പു മഴയ്ക്കു പിന്നാലെ മഴവെള്ളത്തില്‍ ചെറിയ പ്രാണികളും. ഏറ്റുമാനൂരിലെ പേരൂരിലാണ് 'പ്രാണിമഴ'യുണ്ടായത്.
മഴവെള്ളത്തില്‍ ചെറിയ പ്രാണികളെ ധാരാളമായി കണ്ടെത്തിയതായി പേരൂര്‍ സ്വദേശിയായ ശിവന്‍ നായര്‍ പറഞ്ഞു. പ്രാണികള്‍ പിന്നീട് കിണറ്റിലെ വെള്ളത്തിലും കാണപ്പെട്ടു.
അടുത്തുള്ള വീടുകളിലെ കിണറുകളിലെ വെള്ളത്തിലും പ്രാണികളെ കണ്ടതായി ശിവന്‍ നായര്‍ പറഞ്ഞു. വെള്ളത്തില്‍ പ്രാണികളുള്ളതിനാല്‍ കിണറിലെ വെള്ളം ഉപയോഗിക്കാന്‍ മടിക്കുകയാണ് ഈ സ്ഥലത്തെ വീട്ടുകാര്‍.
അതേ സമയം ചുവന്ന മഴക്ക് കാരണം ജൈവസാന്നിധ്യമാണെന്ന് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഒഫ് അപ്ലൈസ് സയന്‍സ് പറയുന്നു. പത്തനംതിട്ട ജില്ലയിലെ വളംചുഴിയില്‍ നിന്ന് ശേഖരിച്ച വെള്ളത്തില്‍ മൂന്ന് തരം ജൈവകോശങ്ങള്‍ കാണപ്പെട്ടതായും ഇതാണ് മഴ വെള്ളത്തിന് ചുവപ്പുനിറമുണ്ടാക്കിയതെന്നും സ്കൂള്‍ ഡയറക്ടര്‍ ഡോ. ജോണ്‍ പറഞ്ഞു. എന്നാല്‍ ഉല്ക്കകള്‍ മഴവെള്ളത്തോടൊപ്പം ചേര്‍ന്നതാണ് മഴവെള്ളത്തിന് ചുവപ്പുനിറം വരാന്‍ കാരണമായതെന്ന് ഭൗമശാസ്ത്രപഠനകേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു.












Click it and Unblock the Notifications