നാദാപുരത്തെ മാനംഭംഗം: നാല് പേര്‍ അറസ്റില്‍
നാദാപുരം: നാദാപുരത്ത് വീട്ടമ്മയെ മാനഭംഗപ്പെടുത്തുകയും വീട്ടില്‍ കവര്‍ച്ച നടത്തുകയും ചെയ്ത കേസില്‍ നാല് പേരെ പൊലീസ് അറസ്റ് ചെയ്തു. ക്രൈംബ്രാഞ്ച് എസ്പി എം.പി.ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് ജൂലായ് 31 ചൊവാഴ്ച അറസ്റ് നടന്നത്.
കോഴിക്കോട് നഗരപരിധിക്കകത്തു വെച്ചാണ് അറസ്റുണ്ടായത്. കേസിലെ പ്രധാന പ്രതിയായ ബിനു നേരത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
കേസിലെ ഒരു പ്രതി ഇനിയും പൊലീസിന്റെ വലയില്‍ കുടുങ്ങിയിട്ടില്ല. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് ക്രൈം ബ്രാഞ്ച് എസ്പി എം.പി.ബാലകൃഷ്ണന്‍ അറിയിച്ചു.












Click it and Unblock the Notifications