സമാന്തര സര്‍വീസുകള്‍ നിര്‍ത്തും
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന സമാന്തര സര്‍വീസുകള്‍ നിര്‍ത്തലാക്കുമെന്ന് ഗതാഗത മന്ത്രി കെ. ബി. ഗണേശ്കുമാര്‍.
ആളുകളെ കയറ്റുന്ന ടെമ്പോ, ട്രക്കര്‍ തുടങ്ങിയ സമാന്തര സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ നടപടികളെടുത്തത് ഹൈക്കോടതി ഉത്തരവ് പ്രകാരമാണെന്ന് ജൂലായ് 31 ചൊവാഴ്ച മന്ത്രി വ്യക്തമാക്കി. സമാന്തര സര്‍വീസുകള്‍ നിര്‍ത്തലാക്കുന്ന റൂട്ടുകളില്‍ എല്ലാ ഡിപ്പോകളില്‍ നിന്നും കൂടുതല്‍ സര്‍വീസ് നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഗണേശ്കുമാര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ പോത്തന്‍കോടിന് സമീപം സമാന്തര സര്‍വീസുകാരെ തടയാന്‍ ശ്രമിച്ച പൊലീസുകാര്‍ക്കും ആര്‍ടിഒ അധികൃതര്‍ക്കും നേരെ ആക്രമണം നടന്നിരുന്നു. ഇതിനെ തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സമാന്തര സര്‍വീസുകാര്‍ക്കെതിരായ നടപടി പൊലീസും മോട്ടോര്‍ വാഹനവകുപ്പും ഊര്‍ജിതമാക്കിയിരിക്കുകയാണ്.












Click it and Unblock the Notifications