Get Updates
Get notified of breaking news, exclusive insights, and must-see stories!

തലശേരിയില്‍ കൂടുതല്‍ പൊലീസ് സേന

തലശേരി: തലശേരിയില്‍ കൂടുതല്‍ പൊലീസ് സേനയെ നിയോഗിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തലശേരിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊലീസ് റെയ്ഡ് ശക്തിപ്പെടുത്തിയിരിക്കുകയാണ്.

സിപിഎം അധീനതയിലുള്ള ഒരു കെട്ടിടത്തില്‍ സ്ഫോടകവസ്തുക്കള്‍ ഉണ്ടാക്കുന്ന സാധനങ്ങള്‍ വെച്ച ഒരു അറ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്നാണ് കൊളശേരി കളരിമുക്കല്‍ ജനാര്‍ദനന്‍ സ്മാരക വായനശാലയില്‍ റെയ്ഡ് നടന്നത്. ഇതോടെ തലശേരിയുടെ പല ഭാഗങ്ങളിലും പൊലീസ് റെയ്ഡ് ശക്തിപ്പെടുത്തി.

കൊളച്ചേരി, കോമത്തു പാറാല്‍, വാടയില്‍ പീടിക, പെരുന്താറ്റില്‍, കളരിമുക്ക് എന്നിവിടങ്ങളില്‍ നടന്ന റെയ്ഡില്‍ ഒട്ടേറെ പേരെ പൊലീസ് കസ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

രണ്ട് ദിവസം മുമ്പാണ് ബിജെപി പ്രവര്‍ത്തകനായ ജയരാജന് ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റത്. ഡിഐജി വിന്‍സെന്റ് പോളും എസ്പി മനോജ് എബ്രഹാമും തലശേരിയില്‍ ക്യാമ്പ് ചെയ്യുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+