ആര്‍സിസി: മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടുന്നു
തിരുവനന്തപുരം: റീജിയണല്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. കൃഷ്ണന്‍നായരോട് ആഗസ്ത് 13ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് മുന്നില്‍ ഹാജരാകാന്‍ ഉത്തരവ്.
നിരോധിച്ച മരുന്നുകള്‍ രോഗികളില്‍ കുത്തിവച്ചുവെന്ന വിവാദം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാവാഞ്ഞതിനെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മിഷന്‍ കൃഷ്ണന്‍നായരോട് നേരിട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേ സമയം വിവാദത്തിന്റെ എല്ലാ വശങ്ങളെയും കുറിച്ച് പഠിക്കാന്‍ പുറമെ നിന്ന് ഒരു വിദഗ്ധനെ നിയോഗിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ടെന്നറിയുന്നു.












Click it and Unblock the Notifications