പശ്ചിമേഷ്യ വീണ്ടും അക്രമത്തിലേക്ക്
ഗാസ: വെസ്റ് ബാങ്കില്‍ നടന്ന സ്ഫോടനത്തില്‍ ആറ് പലസ്തീനികള്‍ കൊല്ലപ്പെട്ടതോടെ പശ്ചിമേഷ്യ വീണ്ടും അക്രമത്തിലേക്ക് തിരിയുന്നു. ഇസ്രയേലി യുദ്ധവിമാനങ്ങള്‍ പലസ്തീന്റെ ഗാസ നഗരത്തിലുള്ള പൊലീസ് ആസ്ഥാനത്തില്‍ ബോംബാക്രമണം നടത്തുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചയായി ജൂതന്‍മാരുടെ വിശുദ്ധകേന്ദ്രമായ ടെംമ്പിള്‍ മൗണ്ടില്‍ ഇസ്രയേലി പൊലീസുകാരും പലസ്തീന്‍കാരും തമ്മില്‍ നടന്നുവരുന്ന ഏറ്റുമുട്ടലാണ് ഇസ്രയേലിന്റെ പ്രകോപനത്തിന് പിന്നില്‍. യുഎസ് നേതൃത്വത്തില്‍ നടന്നു വരികയായിരുന്ന ഇസ്രയേല്‍-പലസ്തീന്‍ സമാധാനശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഇസ്രയേലിന്റെ ഈ ആക്രമണപരമ്പര.
2001 ജൂണ്‍ 13 ന് യുഎസ് സമാധാനശ്രമം പുനരാരംഭിച്ചതിനുശേഷം 61 പേര്‍ ഇവിടെ കൊല്ലപ്പെട്ടു. ഇതില്‍ 44 പലസ്തീന്‍കാരും 17 ഇസ്രയേലികളും ഉള്‍പ്പെടുന്നു. ഇസ്രയേല്‍ യുദ്ധവിമാനങ്ങളുടെ ആക്രമണത്തില്‍ നാല് പലസ്തീന്‍ പൊലീസ്കാര്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കാന്‍ അമേരിക്ക മുന്നോട്ട് വരണമെന്ന് യാസര്‍ അരാഫത്തിന്റെ ഉന്നതവക്താവ് നാബില്‍ അബു റുദീന അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications