കരുണാനിധി ആശുപത്രിയില്‍
ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം. കരുണാനിധിയെ വലതുതോളിലെ മുറിവില്‍ നിന്നുള്ള ആന്തരികരക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ആഗസ്ത് ഒന്ന് ബുധനാഴ്ചയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
ഒരു അഴിമതിക്കേസില്‍ കരുണാനിധിയെ അറസ്റ് ചെയ്തവേളയില്‍ പൊലീസ് പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് തോളില്‍ മുറിവുണ്ടായതെന്ന് ഡിഎംകെ പ്രസ്താവനയില്‍ പറഞ്ഞു.
ഡോക്ടര്‍ പൂര്‍ണ്ണവിശ്രമം ആവശ്യപ്പെട്ടതിനാല്‍ കരുണാനിധിയെ കാണുന്നതില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരെ വിലക്കിയിട്ടുണ്ട്.












Click it and Unblock the Notifications