'അന്നപൂര്‍ണ: 75 ശതമാനം തുക കേരളം പാഴാക്കി'
ദില്ലി: ''അന്നപൂര്‍ണ'' പദ്ധതിയനുസരിച്ചുള്ള ഫണ്ട് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന് അനുവദിച്ചിട്ടില്ലെന്ന് കേന്ദ്രഗ്രാമവികസനമന്ത്രി വെങ്കയ്യ നായിഡു പാര്‍ലമെന്റില്‍ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന് നല്‍കിയ ഫണ്ടിന്റെ 75 ശതമാനവും ഉപയോഗിക്കാത്തതുകൊണ്ടാണ് ഇത്.
അതേ സമയം സംസ്ഥാനം വില നല്‍കുന്നതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കാന്‍ ഫുഡ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ പ്രാദേശി ഓഫീസുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും രമേഷ് ചെന്നിത്തലയുടെ ചോദ്യത്തിന് രേഖാമൂലം മന്ത്രി മറുപടി നല്‍കി.
യോഗ്യരായിരുന്നിട്ടും ദേശീയ വൃദ്ധപെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടാത്തവര്‍ക്കായാണ് അന്നപൂര്‍ണ പദ്ധതിയനുസരിച്ച് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നത്. 10 കിലോഗ്രാം ഭക്ഷ്യധാന്യമാണ് ഇതനുസരിച്ച് സൗജന്യമായി നല്‍കുന്നത്.












Click it and Unblock the Notifications