വ്യാജമദ്യവേട്ട കര്‍ശനമാക്കും
തിരുവനന്തപുരം: വ്യാജമദ്യവേട്ട കര്‍ശനമാക്കാന്‍ മുഖ്യമന്ത്രി എ. കെ. ആന്റണി നിര്‍ദേശം നല്‍കി.
ആഗസ്ത് ഒന്ന് ബുധനാഴ്ച ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് വ്യാജമദ്യത്തിനെതിരെയും കള്ളവാറ്റിനെതിരെയും കര്‍ശന നടപടികളെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. ഓണക്കാലത്ത് വ്യാജമദ്യം വ്യാപിക്കുന്നത് തടയാന്‍ വേണ്ടത് ചെയ്യാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മുന്നറിയിപ്പ് നല്‍കാതെ റെയ്ഡുകള്‍ നടത്താനാണ് എക്സൈസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുള്ളത്. പാക്കറ്റ് ചാരായവും വ്യാജക്കള്ളും വ്യാപകമായിരിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ചെക്ക്പോസ്റുകളില്‍ കാവല്‍ ശക്തമാക്കാനും നിര്‍ദേശമുണ്ട്. പട്ടികജാതി പട്ടികവര്‍ഗ മന്ത്രി എം. എ. കുട്ടപ്പനും എക്സൈസ് മന്ത്രി കെ. ശങ്കരനാരായണനും യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications