അട്ടിമറിക്കെതിരായ ബില്‍ ഉടന്‍
തിരുവനന്തപുരം: ചുമട്ടുതൊഴിലാളികള്‍ അട്ടിമറിക്കൂലി എന്ന പേരില്‍ വാങ്ങുന്ന അമിതക്കൂലി തടയുന്നതിനായുള്ള അട്ടിമറി ബില്‍ ഉടന്‍ നിലവില്‍ വരും.
കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായി അട്ടിമറിക്കൂലി തടയാന്‍ നിയമം കൊണ്ടുവരുമെന്ന് ബജറ്റില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തൊഴില്‍വകുപ്പ് ബില്‍ തയാറാക്കുന്നത്.
ചുമട്ടുതൊഴിലാളി നിയമം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും പരിപാടിയുണ്ട്. നഗരപ്രാന്തങ്ങളിലും അട്ടിമറിക്കൂലി തടയാനാണ് ഇത്. തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുവാനും കൂടുതല്‍ തൊഴിലാളികളെ നിയമത്തിന്‍ കീഴില്‍ കൊണ്ടുവരികയും ചെയ്യാന്‍ പദ്ധതിയുണ്ട്.












Click it and Unblock the Notifications