വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധനവീലൂടെ 800 കോടി രൂപ സമാഹരിക്കാന്‍ വൈദ്യുതി ബോര്‍ഡ് നിര്‍ദേശിച്ചു. നിയമസഭാ സബ്ജക്ട് കമ്മിറ്റി മുമ്പാകെ വൈദ്യുതി ബോര്‍ഡ് ഇതു സംബന്ധിച്ച രേഖ വെച്ചു.
വര്‍ധനവിലൂടെ ആകെ വാര്‍ഷിക വരുമാനം 3636.54 കോടിയായി ഉയര്‍ത്താമെന്നാണ്വൈദ്യുതി ബോര്‍ഡ് നിര്‍ദേശം. നിര്‍ദേശം ആഗസ്ത് രണ്ട് വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും.
അതേ സമയം ലോഡ് ഷെഢിംഗില്‍ 30 ശതമാനം ഇളവ് വരുത്തിയതായി വൈദ്യുതി ബോര്‍ഡ് അറിയിച്ചു. ബുധനാഴ്ചയോടെ ലോഡ്ഷെഢിംഗ് 80 ശതമാനം പിന്‍വലിക്കാനാവുമെന്നും വൈദ്യുതി ബോര്‍ഡിന്റെ അധികൃതര്‍ വ്യക്തമാക്കി.
രാമഗുണ്ടം താപനിലയത്തിലെ കേടായ ജനറേറ്ററിന്റെ അറ്റക്കുറ്റപ്പണി പൂര്‍ത്തിയാവുകയും കേന്ദ്രവൈദ്യുതി വിഹിതം വീണ്ടും ലഭിച്ചുതുടങ്ങുകയും ചെയ്തതോടെയാണ് ലോഡ്ഷെഢിംഗ് 30 ശതമാനം പിന്‍വലിക്കാനായത്.












Click it and Unblock the Notifications