സിനിമാടിക്കറ്റ് നിരക്ക് വര്‍ധനയ്ക്കെതിരെ ഹര്‍ജി
കൊച്ചി: സിനിമാടിക്കറ്റ് നിരക്ക് സംസ്ഥാനത്തുടനീളം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ഉത്തരവിനെതിരെ നല്കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടിസയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അനുമതി നല്കുകയിരുന്നു. ഇതനുസരിച്ച് അടുത്തിടെ റിലീസായ 'ദുബായ്' എന്ന സിനിമയ്ക്ക് ടിക്കറ്റ് നിരക്ക് കൂട്ടിയിരുന്നു. ദുബായിക്കു പിന്നാലെ റിലീസ് കാത്തിരിക്കുന്ന 'രാക്ഷസരാജാവ്' , 'രാവണപ്രഭു' എന്നീ ചിത്രങ്ങള്‍ക്കും ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുമെന്ന് കരുതുന്നു. ഈ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പാലാരിവട്ടം പേഴുംകാട്ടില്‍ താജുദ്ദീന് ആണ് ഹര്‍ജി നല്‍കിയത്.
ഇതനുസരിച്ച് തദ്ദേശസ്വയംഭരണസെക്രട്ടറി, കൊച്ചിന് കോര്പറേഷന് സെക്രട്ടറി, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ്, ചലച്ചിത്രനിര്മാതാക്കളായ വി.ബി.കെ. മേനോന്, ആന്റണി പെരുമ്പാവൂര്‍, സര്‍ഗം കബീര്‍ എന്നിവര്‍ക്കാണ് അടിയന്തര നോട്ടീസയക്കാന്‍ ഹൈക്കോടതി ജഡ്ജി ജി. ശിവരാജന് ഉത്തരവിട്ടത്.