വാര്‍ത്താക്കുറിപ്പുകള്‍ ഇ-മെയില്‍ വഴി
തിരുവനന്തപുരം: സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പുകള്‍ ഇ-മെയില്‍ വഴി ലഭ്യമാക്കുന്ന കാര്യം പരിഗണിക്കുമെന്ന് പബ്ലിക്ക് റിലേഷന്‍സ് മന്ത്രി എം. എം. ഹസന്‍.
ആഗസ്ത് ഒന്ന് ബുധനാഴ്ച ഇന്റര്‍നെറ്റ് വാര്‍ത്താ ഏജന്‍സിയായ ഇന്‍ഫോ ന്യൂസിന്റെ ഉദ്ഘാടനം നിര്‍വഹിക്കവേയാണ് ഹസന്‍ ഇത് വ്യക്തമാക്കിയത്. വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് സര്‍ക്കാരിന്റെ വാര്‍ത്താവിതരണം ശക്തമാക്കും. ഇന്‍ഫര്‍മേഷന്‍ സെന്ററുകളെ കമ്പ്യൂട്ടര്‍ ശൃംഖല വഴി തമ്മില്‍ ബന്ധിപ്പിക്കുമെന്നും ഹസന്‍ അറിയിച്ചു.
സര്‍ക്കാര്‍ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നതിന് ടിവി ചാനലുകളെ അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications