'പി.ടി.ചാക്കോയുടെ പേരില്‍ പ്രസ്ഥാനമുണ്ടാക്കരുത്'
കോട്ടയം: പി.ടി.ചാക്കോയുടെ പേരില്‍ ഒരു ബദല്‍ പ്രസ്ഥാനം ഉണ്ടാക്കാനുള്ള ശ്രമത്തില്‍ നിന്ന് അദ്ദേഹത്തിന്റെ മകനായ പി.സി.തോമസ് പിന്തിരിയണമെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവും റവന്യൂമന്ത്രിയുമായ കെ.എം.മാണി ആവശ്യപ്പെട്ടു.
പി.ടി.ചാക്കോയുടെ 37-ാം ചരമവാര്‍ഷിക ദിനമായ ആഗസ്ത് ഒന്ന് ബുധനാഴ്ച കോട്ടയത്ത് പി.ടി.ചാക്കോ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു മാണി. പി.ടി.ചാക്കോയുടെ ചരമവാര്‍ഷികം ഇതേവരെ ആഘോഷിച്ചിട്ടുള്ളത് കേരള കോണ്‍ഗ്രസ് മാത്രമാണ്. കേരള കോണ്‍ഗ്രസിന്റെ ആത്മീയഗുരുനാഥനാണ് പി.ടി.ചാക്കോ.-- മാണി പറഞ്ഞു.
പി.ടി.ചാക്കോയുടെ പ്രതിമയില്‍ കേരള കോണ്‍ഗ്രസ് (എം) നേതാക്കളും പി.സി.തോമസ് രൂപീകരിച്ച നാഷണല്‍ ഫെഡറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി. ഇരുവിഭാഗങ്ങളും ഒരേ സമയത്ത് പുഷ്പാര്‍ച്ചന നടത്താനെത്തിയത് സംഘര്‍ഷത്തിനിടയാക്കിയെങ്കിലും ശക്തമായ പൊലീസ് സന്നാഹമുണ്ടായിരുന്നതുകൊണ്ട് സംഘര്‍ഷം ഒഴിവായി.












Click it and Unblock the Notifications