Get Updates
Get notified of breaking news, exclusive insights, and must-see stories!

ചേരിനിവാസികള്‍ ഏറ്റവും കൂടുതല്‍ ആലപ്പുഴയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ചേരിയില്‍ വസിക്കുന്നവര്‍ ഏറ്റവും കൂടുതലുള്ളത് ആലപ്പുഴ നഗരത്തിലാണെന്ന് ജനസംഖ്യാ കണക്കെടുപ്പ് വ്യക്തമാക്കുന്നു.

ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ ആകെ ജനസംഖ്യ 17, 7079 ആണ്. ഇതില്‍ 1, 4584 പേരാണ് ചേരികളില്‍ കഴിയുന്നത്. 300പേര്‍ അടുത്തടുത്തുള്ള 60 മുതല്‍ 70 വരെ വീടുകളിലായി അടിസ്ഥാനസൗകര്യങ്ങള്‍ പോലുമില്ലാതെ കഴിയുന്ന പ്രദേശങ്ങളെയാണ് ചേരികളായി കണക്കാക്കിയത്. 50, 000ല്‍ അധികം ജനസംഖ്യയുള്ള നഗരങ്ങളില്‍ ഇങ്ങനെയുള്ള ഓരോ പ്രദേശത്തെയും ചേരിയായി കണക്കിലെടുത്തു.

ഇങ്ങനെയുള്ള മാനദണ്ഡപ്രകാരം കേരളത്തില്‍ ആകെ ഒമ്പത് നഗരങ്ങളില്‍ മാത്രമേ ചേരികള്‍ ഉള്ളു. ഈ മാനദണ്ഡപ്രകാരം കോഴിക്കോട് നഗരത്തില്‍ ചേരികളേയില്ല.

ഏറ്റവും കുറച്ച് പേര്‍ ചേരികളില്‍ താമസിക്കുന്നത് തൃശൂരാണ്. ഇവിടെ 169 പേരാണ് ചേരികളിലുള്ളത്. ചേരിനിവാസികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ രണ്ടാംസ്ഥാനം തിരുവനന്തപുരത്തിനാണ്. തിരുവനന്തപുരത്ത് 11667 പേര്‍ ചേരികളില്‍ വസിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+