Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ് സഭ മനുഷ്യ ക്ലോണിങ്ങ് നിരോധിച്ചു

വാഷിംഗ്ടണ്‍: മനുഷ്യക്ലോണിങ്ങ് നിരോധിച്ചുകൊണ്ടുള്ള ബില്‍ യുഎസ് പ്രതിനിധിസഭ പാസ്സാക്കി. ജൂലായ് 31 ചൊവാഴ്ച രാത്രി നടന്ന വോട്ടെടുപ്പില്‍ 162നെതിരെ 265 വോട്ടോടെയാണ് ബില്‍ പാസ്സായത്.

മനുഷ്യഭ്രൂണത്തെ ഒരു കാരണവശാലും ക്ലോണിംഗിന് വിധേയമാക്കരുതെന്നും ബില്ലില്‍ പറയുന്നു. ആള്‍ഷിമേഴ്സ് തുടങ്ങിയ മാരകരോഗങ്ങള്‍ക്ക് മരുന്നു കണ്ടുപിടിക്കാനുള്ള ഗവേഷണത്തിന് മനുഷ്യക്ലോണിംഗ് ഭാഗികമായിപോലും നടത്താന്‍ പാടില്ലെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.

എന്നാല്‍ ഗവേഷണാവശ്യത്തിനായി ക്ലോണിംഗ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജൈവസാങ്കേതിക രംഗത്തെ വ്യവസായികളും മെഡിക്കല്‍ സംഘങ്ങളും കൊണ്ടുവന്ന പ്രമേയവും യുഎസ് പ്രതിനിധി സഭ തള്ളി. ഇനി ഈ ബില്‍ യുഎസ് സെനറ്റില്‍ കൂടി അവതരിപ്പിച്ച് പാസ്സാക്കേണ്ടതുണ്ട്.

1997ല്‍ ക്ലോണിംഗ് ഉപയോഗിച്ച് ശാസ്ത്രജ്ഞര്‍ ഡോളി എന്ന ആടിനെ കൃത്രിമമായി സൃഷ്ടിച്ചിരുന്നു. ഇതേ ക്ലോണിംഗ് വിദ്യയുപയോഗിച്ച് കുട്ടികളില്ലാതെ വിഷമിക്കുന്ന മാതാപിതാക്കള്‍ക്ക് മനുഷ്യക്കുഞ്ഞുങ്ങളെ സൃഷ്ടിച്ചുകൊടുക്കുമെന്ന അവകാശവാദവുമായി രണ്ടു അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ മുന്നോട്ട് വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് തിരക്കിട്ട് ക്ലോണിംഗിനെതിരെ യുഎസ് പ്രതിനിധിസഭയില്‍ ബില്‍ കൊണ്ടുവന്നത്.

ഇരുസഭകളിലും ജൈവസാങ്കേതികവിദ്യയുടെ സദാചാരത്തെപ്പറ്റി ദീര്‍ഘമായ ചര്‍ച്ചകള്‍ നടന്നു. ക്ലോണിംഗിനെ എതിര്‍ക്കുന്ന പ്രസിഡന്റ് ബുഷ് യുഎസ് സഭയുടെ നടപടിയെ പ്രശംസിച്ചു. ' മനുഷ്യക്ലോണിംഗിനെ നിരോധിച്ചുകൊണ്ടുള്ള യുഎസിലെ ഇരു രാഷ്ട്രീയപാര്‍ട്ടികളും ഒരു പോലെ പിന്താങ്ങിയ ഈ തീരുമാനം ഒരു ഉറച്ച സദാചാര പ്രസ്താവനയാണ്. ശാസ്ത്രത്തിന്റെ നേട്ടങ്ങളെ മുന്നോട്ട് നയിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. എന്നാല്‍ അത് ജീവിതത്തിന്റെ അന്തസ്സും ആദരവും കെടുത്തിക്കൊണ്ടാകരുത്' - ബുഷ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+