കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസുകാരെ അയക്കില്ലെന്ന് ജയ

  • By Staff
Google Oneindia Malayalam News

ചെന്നൈ: കേന്ദ്രസര്‍വീസിലേക്ക് വിളിച്ച പൊലീസുദ്യോഗസ്ഥരെ വിട്ടുകൊടുക്കില്ലെന്നും സംസ്ഥാനത്തിന് ഇവരുടെ സേവനം അത്യാവശ്യമാണെന്നും ജയലളിത കേന്ദ്രത്തെ അറിയിച്ചു. ആഗസ്ത് രണ്ട് വ്യാഴാഴ്ച അയച്ച കത്തില്‍ ആണ് ജയലളിത ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

തന്റെ തീരുമാനത്തോട് ഇന്ത്യയിലെ മുഖ്യമന്ത്രിമാരെല്ലാം യോജിക്കുമെന്നും ജയലളിത പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതല്ലെങ്കില്‍ ഒരു സംസ്ഥാനസര്‍ക്കാരുകള്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം ജയലളിത പൊലീസുദ്യോഗസ്ഥരെ ദില്ലിയിലേക്കയക്കണമെന്ന് കേന്ദ്രനിയമകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി ദില്ലിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു ഏറ്റുമുട്ടലിന് ഒരുങ്ങാതെ കേന്ദ്രം ആവശ്യപ്പെട്ട ഉദ്യോഗസ്ഥരെ ദില്ലിയിലേക്ക് അയക്കുകയാണ് വേണ്ടതെന്നും അതല്ലെങ്കില്‍ നിയമപരമായ മറ്റു മാര്‍ഗ്ഗങ്ങള്‍ തേടാന്‍ നിര്‍ബന്ധിതമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇതോടെ ജയലളിത കേന്ദ്രവുമായി തുറന്ന ഏറ്റുമുട്ടലിനു തയ്യാറായിക്കഴിഞ്ഞെന്ന് വ്യക്തമായി. 1954ലെ ഇന്ത്യന്‍ പൊലീസ് നിയമമനുസരിച്ച് കേന്ദ്രം സംസ്ഥാനത്തിന്റെ സമ്മതം വാങ്ങിയതിനു ശേഷം മാത്രമേ പൊലീസുദ്യോഗസ്ഥരെ കേന്ദ്രത്തിലേക്ക് ഡെപ്യൂട്ടേഷനില്‍ വിളിക്കാവൂ. അതേ സമയം ഇക്കാര്യത്തില്‍ അവസാനവാക്ക് കേന്ദ്രത്തിന്റേതാണെന്നും ഈ നിയമം അനുശാസിക്കുന്നതായി വിദഗ്ധര്‍ പറയുന്നു.

കരുണാനിധിയെയും കേന്ദ്രമന്ത്രിമാരായ മുരശൊലിമാരനെയും ടി.ആര്‍. ബാലുവിനെയും അറസ്റ് ചെയ്ത പൊലീസുദ്യോഗസ്ഥരെയാണ് കേന്ദ്രം ദില്ലിയിലേക്ക് ഡപ്യൂട്ടേഷനില്‍ വിളിച്ചത്. എന്നാല്‍ രാഷ്ട്രീയദുഷ്ടലാക്കോടെയുള്ളതാണ് കേന്ദ്രത്തിന്റെ ഈ നീക്കമെന്ന് ജയലളിത കുറ്റപ്പെടുത്തുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X