ഫൂലന്‍ വധം: ജയിലിലുണ്ടായുന്നത് റാണയല്ല
ദില്ലി: ഫൂലനെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തിയ ഷേര്‍ സിംഗ് റാണയുടെ പേരില്‍ മറ്റൊരാള്‍ കൊല നടന്ന ദിവസം ഹരിദ്വാര്‍ ജയിലിലുണ്ടായിരുന്നില്ലെന്ന് ഉത്തരാഞ്ചല്‍ പൊലീസ് വെളിപ്പെടുത്തി.
ഇതേ കുറിച്ച് അന്വേഷണം നടത്തിയ സെന്‍ട്രല്‍ ഇന്‍വെസ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഫൂലന്‍ വധം നടന്ന ജൂലായ് 25ന് ജയിലിലുണ്ടായിരുന്നത് റാണയായിരുന്നില്ലെന്നും ശ്രവണ്‍ എന്ന പേരിലുള്ള ഒരാളായിരുന്നുവെന്നും കണ്ടെത്തിയതായി ഉത്തരാഞ്ചല്‍ ഡിജിപി അശോക്കാന്ത് ശരണ്‍ അറിയിച്ചു.
ഒരു മദ്യഷാപ്പിലെ ജീവനക്കാരണ് ബീഹാറിലെ ജഹനാബാദ് ജില്ലക്കാരനായ ശ്രവണ്‍. ജൂലായ് 26നാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. അതിനു ശേഷം കാണാതായ ഇയാളെ ഉത്തരാഞ്ചല്‍ പൊലീസ് തിരഞ്ഞുവരികയാണെന്ന് ശരണ്‍ അറിയിച്ചു.
ഏതെങ്കിലും പൊലീസുകാരോ ജയില്‍ ഉദ്യോഗസ്ഥരോ നിയമജ്ഞരോ ഈ ഗൂഢാലോചനയില്‍ പങ്കുചേര്‍ന്നിട്ടുണ്ടോയെന്ന് സിഐഡി അന്വേഷിക്കുന്നുണ്ട്. റാണയെ വിചാരണവേളയില്‍ രക്ഷപ്പെടുത്താനാണ് ഈ ഗൂഢാലോചനയെന്ന് ശരണ്‍ പറഞ്ഞു.












Click it and Unblock the Notifications