കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
അന്‍വര്‍ ഖാന് ആസാദ് കശ്മീര്‍ പ്രസിഡന്റ്
ദില്ലി: പാക് അധീന കാശ്മീരിന്റെ പ്രസിഡന്റായി മേജര്‍ ജനറല്‍ സര്‍ദാര്‍ മുഹമ്മദ് അന്‍വര്‍ ഖാന് തിരഞ്ഞെടുക്കപ്പെട്ടു.
പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ഥിയായ ലത്തീഫ് അക്ബറിനെ 18നെതിരെ 30 വോട്ടുകള്‍ക്കാണ് മുസ്ലിം കോണ്‍ഫ്രന്‍സ് പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഖാന് തോല്പിച്ചത്. 48 അംഗങ്ങളാണ് ആസാദ് കശ്മീര്‍ എന്നുകൂടി അറിയപ്പെടുന്ന പാക് അധീന കശ്മീര്‍ അസംബ്ലിയിലുള്ളത്.
മുസ്ലിം കോണ്‍ഫ്രന്‍സ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഖാന് കഴിഞ്ഞ ശനിയാഴ്ചയാണ് പാക് കരസേനയില്‍ നിന്നും രാജി വെച്ചത്. പാര്‍ട്ടി പ്രസിഡന്റ് സര്‍ദാര്‍ അബ്ദുള്‍ ഖയൂമിന്റെ സ്ഥാനാര്‍ഥിത്വം നിരാകരിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഖാന് സ്ഥാനാര്‍ഥിയായത്.
Comments
Story first published: Thursday, July 31, 2008, 15:51 [IST]