സിമിയെ നിരോധിക്കണം: മഹാരാഷ്ട്ര സര്‍ക്കാര്‍
മുംബൈ: തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീനുമായി ബന്ധമുണ്ടെന്ന പേരില്‍ സ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയെ (സിമി) നിരോധിക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോംബുകള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ജൂലായ് 31 ചൊവാഴ്ച ഒമ്പത് സിമി പ്രവര്‍ത്തകരെ അറസ്റു ചെയ്തതോടെയാണ് ഈ ആവശ്യം ഉയര്‍ന്നത്. കഴിഞ്ഞ ഒമ്പതു ദിവസങ്ങള്‍ക്കുള്ളില്‍ 23 സിമി പ്രവര്‍ത്തകരെയാണ് സംസ്ഥാന പൊലീസ് അറസ്റു ചെയ്തിട്ടുള്ളത്.
''സിമിയെ നിരോധിക്കണമെന്ന് ഞങ്ങള്‍ മുമ്പേ ആവശ്യപ്പെടുന്നതാണ്. അവരുടെ ആസ്ഥാനം മഹാരാഷ്ട്രയ്ക്കു പുറത്താണെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവര്‍ക്ക് ഓഫീസുകളുണ്ടെന്നതും അവ തമ്മില്‍ നല്ല ബന്ധം പുലര്‍ത്തുന്നുണ്ടെന്നതും അവഗണിക്കാനാവില്ല'', മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ഛഗന്‍ ഭുജ്പാല്‍ പറയുന്നു.
1975ല്‍ ഒരു മുസ്ലിം സംഘടനയായി രൂപം കൊണ്ട സിമിക്ക് ഇപ്പോള്‍ രാജ്യത്തെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും പ്രവര്‍ത്തകരും ശാഖകളുമുണ്ട്. മഹാരാഷ്ട്രയില്‍ സിമിയുടെ പ്രവര്‍ത്തനം ഏറെ വിപുലമാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പുതിയ അംഗങ്ങളെ പാറ്റ്നയിലെ ഓഫീസിലേക്കയച്ച് പ്രാഥമിക പരിശീലനം നല്‍കിയ ശേഷം ജമ്മുകശ്മീരിലെ ദോദ ഗ്രാമത്തിലേക്കയക്കുകയാണ് ചെയ്യുന്നതെന്ന് അധികൃതര്‍ പറയുന്നു. തുടര്‍ന്ന് ഇവര്‍ ബബൂര്‍ ഗ്രാമത്തിലെത്തി നിയന്ത്രണരേഖ മുറിച്ചുകടന്ന് പാകിസ്ഥാനില്‍ കടക്കുകയും അവിടെവച്ച് ആയുധങ്ങളും ബോംബുകളും കൈകാര്യം ചെയ്യുന്നതില്‍ പ്രാവീണ്യം നേടുകയുമാണ് ചെയ്യുന്നതെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ആരോപിക്കുന്നു.
കഴിഞ്ഞ ഏപ്രിലില്‍ മുംബൈയിലെ സിമി ഓഫീസില്‍ നിന്നും നാലു പേരെ അറസ്റു ചെയ്തപ്പോള്‍ അവരില്‍ നിന്നും കത്തികളും മറ്റ് ആയുധങ്ങളും കണ്ടെത്തിയത് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ആരോപണങ്ങള്‍ ഒരു പരിധിവരെ ന്യായീകരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് അടുത്തിടെ നടന്ന അറസ്റുകള്‍ സിമിയെ നിരോധിക്കണമെന്ന വാദത്തിന് ആയുധമാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതും.
എന്നാല്‍ തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ സിമി നേതാക്കള്‍ നിഷേധിക്കുകയാണ്. സമൂഹത്തില്‍ സാമുദായിക ചേരിതിരിവ് സൃഷ്ടിക്കാന്‍ വേണ്ടി തല്പരകക്ഷികള്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഈ ആരോപണങ്ങളെന്ന് സിമി മഹാരാഷ്ട്ര പ്രസിണ്ട് ഇര്‍ഷാദ് ഖാന്‍ പറഞ്ഞു.












Click it and Unblock the Notifications