ശിവസേന എന്‍ഡിഎയില്‍ തുടരും
മുംബൈ: ദേശീയജനാധിപത്യസഖ്യത്തില്‍ തുടരുമെന്ന് ശിവസേനാ തലവന്‍ ബാല്‍ താക്കറെ വ്യക്തമാക്കി. ആഗസ്ത് ഒന്ന് ചൊവാഴ്ച എന്‍ഡിഎ കണ്‍വീനര്‍ ജോര്‍ജ് ഫെര്‍ണാണ്ടസുമായി ചര്‍ച്ച നടത്തിയതിനു ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കവെയാണ് താക്കറെ ശിവസേനയുടെ നിലപാട് വ്യക്തമാക്കിയത്.
വാജ്പേയി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്ന പ്രശ്നമില്ലെന്ന് താക്കറെ പറഞ്ഞു. അതേ സമയം അടുത്ത മന്ത്രിസഭാ വികസനത്തില്‍ കൂടുതല്‍ നല്ല വകുപ്പുകള്‍ ശിവസേനക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും താക്കറെ സൂചിപ്പിച്ചു.
പ്രധാനമന്ത്രിയോട് തന്റെ നിലപാട് വിശദീകരിക്കാന്‍ യുടിഐ കുംഭകോണത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് ആരോപിച്ച ശിവസേന പാര്‍ലമെന്റംഗം സഞ്ജയ് നിരുപമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. - താക്കറെ പറഞ്ഞു..












Click it and Unblock the Notifications