'ടാക്സി നിരക്ക് പുന:പരിശോധിക്കണം'
തിരുവനന്തപുരം: പ്രീ-പെയ്ഡ് ടാക്സി നിരക്ക് പുന:പരിശോധിക്കണമെന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെ ടാക്സിയുടമകള്‍ ജില്ലാ അധികൃതരോട് ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് തിരുവനന്തപുരം എയര്‍പോര്‍ട്ട് ടാക്സി വര്‍ക്കേഴ്സ് ഏകോപന സമിതി നിവേദനം നല്‍കി. കഴിഞ്ഞ വര്‍ഷം ജൂണ്‍ 17ന് ടൂറിസം ഡയറക്ടറുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ച ടാക്സി നിരക്ക് പുന:പരിശോധിക്കണമെന്നാണ് ആവശ്യം.
ടാക്സി നിരക്ക് പുന:പരിശോധിക്കാന്‍ എല്ലാ ഏപ്രിലിലും ചേരുന്ന യോഗം ഈ വര്‍ഷം നടന്നിരുന്നില്ല. നൂറുകണക്കിന് ടാക്സികള്‍ ഇപ്പോള്‍ നഷ്ടത്തിലാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ടാക്സി നിരക്ക് പുന:പരിശോധിക്കുന്നത് ജനങ്ങള്‍ക്ക് ഒരു തരത്തിലും അസൗകര്യമുണ്ടാക്കില്ല.












Click it and Unblock the Notifications