ചെലവ് ചുരുക്കല്‍ കര്‍ശനമായി നടപ്പാക്കുന്നു
തിരുവനന്തപുരം: സാമ്പത്തിക ഞെരുക്കത്തില്‍ പെട്ടുഴലുന്ന സര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥ തലത്തില്‍ കടുത്ത ചെലവ് ചുരുക്കല്‍ നടപടികളെടുക്കാന്‍ തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി അടുത്ത മാര്‍ച്ച് 31 വരെ സംസ്ഥാനത്തെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ചീഫ് സെക്രട്ടറിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും വിമാനയാത്രയില്‍ ഇക്കണോമിക്ക് ക്ലാസ് മാത്രമേ ഉപയോഗിക്കുകയുള്ളു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാര്‍ വിവിധ വകുപ്പ് സെക്രട്ടറിമാര്‍ എന്നിവര്‍ക്കും ഇത് ബാധകമായിരിക്കുമെന്ന് ആഗസ്ത് രണ്ട് വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു.
എല്ലാ ഉദ്യോഗസ്ഥന്‍മാര്‍ക്കും ഇനിമുതല്‍ ഒരു സര്‍ക്കാര്‍ വാഹനം മാത്രമേ അനുവദിക്കുകയുള്ളു. ഒന്നില്‍ക്കൂടുതല്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ കൈവശമുള്ള ഉദ്യോഗസ്ഥരോട് അവ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെടും.
മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ചോര്‍ന്നതിനെ പറ്റി സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം നടത്തുമെന്നും ആന്റണി വ്യക്തമാക്കി.
സെക്രട്ടറിയേറ്റില്‍ മൂന്ന് മണിക്ക് മുമ്പ് സന്ദര്‍ശകരെ അനുവദിക്കില്ലെന്ന നിയമം കര്‍ശനമായി നടപ്പാക്കുവാനും മന്ത്രിസഭായോഗം തീരുമാനിച്ചു. മൂന്ന് മണിക്ക് ശേഷമുള്ള സമയം ജനങ്ങള്‍ക്ക് ഉദ്യോഗസ്ഥരെ കാണുവാനുള്ളതാണ്. അതിനാല്‍ മൂന്ന് മുതല്‍ അഞ്ച് മണി വരെ യാതൊരു കോണ്‍ഫറന്‍സുകളും പാടില്ലെന്നും മന്ത്രിസഭായോഗം നിര്‍ദേശിച്ചു.
നിയമസഭാ മന്ദിര വളപ്പില്‍ ജവഹര്‍ലാല്‍ നെഹ്രുവിന്റെ പ്രതിമ സ്ഥാപിക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ഡോ. ബി. ആര്‍. അംബേദ്കറുടെയും മഹാത്മാഗാന്ധിയുടുെം പ്രതിമകള്‍ സ്ഥാപിക്കാന്‍ നേരത്തെ തീരുമാനമായിരുന്നു.












Click it and Unblock the Notifications